Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvannur Bank

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: സി​പി​എം നേ​താ​ക്ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു; ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് സ​മ​ൻ​സ്

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ, പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ൾ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക പി​എം​എ​ൽ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു. മു​ൻ മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, മു​ൻ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം​എം. വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ക്കം എ​ട്ടു​പേ​രാ​ണ് ഇ​ന്ന് കോ​ട​തി​യി​ലെ​ത്തി​യ​ത്.

വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പ്ര​തി​ക​ൾ കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യ​ത്. ഇ​ഡി സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 28 പേ​രി​ൽ എ​ട്ടു​പേ​ർ ഇ​ന്ന് ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ ഈ ​മാ​സം 21-ന​കം ഹാ​ജ​രാ​ക​ണം. കേ​സി​ൽ 68-ാം പ്ര​തി​യാ​ണ് സി​പി​എം തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി. പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്ന് ആ​രും ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ജൂ​ലൈ 21-ന് ​തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ത​ങ്ങ​ൾ തെ​റ്റ് ചെ​യ്ത​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ​തു​കൊ​ണ്ടാ​ണ് കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തെ​ന്ന് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി പ്ര​തി​ക​രി​ച്ചു. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. മൊ​ത്തം 83 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. 2012-13 കാ​ല​യ​ള​വി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 128.82 കോ​ടി രൂ​പ​യു​ടെ ആ​സ്തി​ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

നേ​ര​ത്തെ, നേ​താ​ക്ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഇ​വ​ർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ്ര​തി​ക​ൾ കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന കു​റ്റ​പ​ത്ര​ത്തി​ന്‍റ പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ച ശേ​ഷം വി​ടു​ത​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും നി​യ​മ​വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

Latest News

Corehub Up